വീട്ടിലെ ശുചിമുറിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

ഞാങ്ങാട്ടിരി വി.ഐ.പി സ്ട്രീറ്റിൽ താമസിക്കുന്ന പിണ്ണാക്കും പറമ്പിൽ റിയാസിന്റെ മകൻ ജാസിം റിയാസ് (15) ആണ് മരണപ്പെട്ടത്
വീട്ടിലെ ശുചിമുറിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
Published on

പട്ടാമ്പി: വീട്ടിലെ ശുചിമുറിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ഞാങ്ങാട്ടിരി വി.ഐ.പി സ്ട്രീറ്റിൽ താമസിക്കുന്ന പിണ്ണാക്കും പറമ്പിൽ റിയാസിന്റെ മകൻ ജാസിം റിയാസ് (15) ആണ് മരണപ്പെട്ടത്. റിയാസ്-ഷാഹിദ ദമ്പതികളുടെ ഏക മകൻ ആണ് ജാസിം.

മാതാവിനൊപ്പം പട്ടാമ്പി കോളേജ് സമീപത്ത് ആയിരുന്നു ജാസിം താമസിച്ചിരുന്നത്. വീട്ടിലെ ശുചിമുറിയിലെ സ്വിച്ചിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം. ആദ്യം പട്ടാമ്പി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് വാണിയംകുളം പി.കെ.ദാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.
Times Kerala
timeskerala.com