ആലപ്പുഴ: കലവൂരിൽ കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു. ആലപ്പുഴ പൂന്തോപ്പ് വാർഡ് വള്ളികാട് മണിലാലിന്റെ മകൾ ലക്ഷ്മി ലാൽ (19) ആണ് മരണപ്പെട്ടത്.
അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന വിനീതയ്ക്ക് സാരമായി പരിക്കേറ്റു. ലക്ഷ്മി സ്കൂട്ടറിന്റെ പിന്നിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് കലവൂർ ജംഗ്ഷന് വടക്ക് വശത്തായിരുന്നു അപകടം ഉണ്ടായത്.
പ്രീതികുളങ്ങര അത്ലറ്റിക് ഗ്രൗണ്ടിൽ പരിശീലനത്തിന് പോകുകയായിരുന്നു ഇരുവരും.അമ്പലപ്പുഴ ഗവ. കോളജിലെ ഒന്നാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിയായിരുന്നു ലക്ഷ്മി.