പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു | pig trap

കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് റോഡ് ഉപരോധിച്ചത്.
pig trap
Published on

നിലമ്പൂര്‍: പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചതിൽ സർക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു(pig trap). പന്നിക്കെണി വയ്ക്കാൻ കെഎസ്ഇബി ഒത്താശ ചെയ്തുവെന്നാണ് ആരോപണം. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് റോഡ് ഉപരോധിച്ചത്.

ഇതേ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപെട്ടു. സി.പി.എം നേതാവ് എ. വിജയരാഘവൻ സംഭവ സ്ഥലത്ത് എത്തിയതോടെ അദ്ദേഹത്തിന്റെ വാഹനവും പ്രവർത്തകർ തടഞ്ഞു. ഇതോടെ സംഭവസ്ഥലത്ത് കൂടുതൽ പോലീസിനി വിന്യസിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് സ്ഥലത്തെത്തി പ്രതിഷേധക്കാരോട് സംസാരിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com