
മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പത്താംക്ലാസ് വിദ്യാർത്ഥി ജിത്തുവാണ് മരണപ്പെട്ടത്. അപകടത്തിൽ നാല് പേർക്കാണ് പരിക്കേറ്റത്.
പന്നിശല്യം തടയാൻ വെച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റായിരുന്നു ജിത്തു മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ഷോക്കേറ്റ് മറ്റൊരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.ഈ കുട്ടി നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.