പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു

പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
Published on

കഴക്കൂട്ടം: തിരുവനന്തപുരത്ത് പനി ബാധിച്ച് പതിനാലുകാരി മരിച്ചു. കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ നസീമ ബീവിയുടെ മകൾ ഷംനയാണ് മരിച്ചത്. കഠിനംകുളം സെന്‍റ് മൈക്കിൾസ് എച്ച്.എസിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർഥിയാണ് ഷംന. പനിയും ശർദിയുമായി പുതുക്കുറിച്ചി എഫ്.എച്ച്.സിയിൽ ഷംന ഇന്നലെ ചികിത്സ തേടിയിരുന്നു. എന്നാൽ പനി കൂടിയതിയതിനെ തുടർന്ന് ഇന്ന് രാവിലെ പുതുക്കുറിച്ചിയിലെ സ്വകാര്യ ക്ലിനിക്കിലും അവിടെ നിന്നു കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാൽ രാവിലെ ഏഴ് മണിയോടെ മരണപ്പെടുകയായിരുന്നു. പിതാവ്: ഷിബു. മുഹമ്മദ് ഷാൻ, ഷമീർ ഖാൻ എന്നിവർ സഹോദരങ്ങളാണ്.

Related Stories

No stories found.
Times Kerala
timeskerala.com