പാലക്കാട് : 14കാരൻ്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സഹപാഠികൾ. പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ആണ് സംഭവം. മരിച്ചത് അർജുൻ ആണ്. കുട്ടിയുടെ മരണത്തിൽ പ്രതിഷേധിക്കുന്നത് കണ്ണാടി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. (Student commits suicide in Palakkad )
അർജുന് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടാണ് ഇവർ സ്‌കൂൾ മുറ്റത്ത് പ്രതിഷേധിക്കുന്നത്. കുട്ടിയുടെ കുടുംബവും അധ്യാപികയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. അദ്ധ്യാപിക നിരന്തരം അർജുൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഇവർ പറയുന്നത്.
ഇൻസ്റ്റാഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് ഇവർ അർജുൻ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറഞ്ഞത്. എന്നാൽ, സ്‌കൂൾ ഈ ആരോപണം നിഷേധിച്ചു. ഒരു വിഭാഗം വിദ്യാർഥികൾ അധ്യാപികയെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.