കാസർഗോഡ് : പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ബന്തടുക്കയിലാണ് സംഭവം.(Student commits suicide in Kasaragod)
ഇന്ന് രാവിലെ സാരിയിൽ തൂങ്ങിമരിച്ച നിലയിലാണ് ദേവികയെന്ന 16കാരിയെ കണ്ടെത്തിയത്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.
സവിതയെന്ന സ്ത്രീയുടെ മകളാണ്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.