കണ്ണൂർ : പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിലുള്ള മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. (Student commits suicide in Kannur)
പിലാത്തറ മേരിമാത സ്‌കൂളിലെ വിദ്യാർത്ഥിയായ അജുൽരാജിനെ ഞായറാഴ്ച്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം. പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.