കോട്ടയം : ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറുന്നതിനിടെ വിദ്യാർഥിക്ക് പൊള്ളലേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പെട്രോൾ ടാങ്ക് കയറ്റിവന്ന ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറുന്നതിനിടെ ഒഎച്ച്ഇ ലൈനിൽ നിന്നു ഷോക്കൽക്കുകയായിരുന്നു.
കടുത്തുരുത്തി ഗവ.പോളിടെക്നിക്കിൽ രണ്ടാംവർഷ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി അദ്വൈത് (17) നാണ് ഗുരുതരമായി പൊള്ളലേറ്റത്. എറണാകുളം കുമ്പളം സ്വദേശിയാണ്.
അദ്വൈതിന്റെ ശരീരത്തിലും വസ്ത്രത്തിലും തീപിടിച്ചതോടെ നാട്ടുകാർ ചേർന്ന് തീ തല്ലി കെടുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു.