തിരുവനന്തപുരം : തലസ്ഥാനത്ത് പോത്തൻകോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ അടിപിടി. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഇന്ന് രാവിലെയാണ് സംഭവം. (Student clash in Trivandrum KSRTC bus stand)
ഇന്നലെ വൈകുന്നേരം ഉണ്ടായ അടിപിടിയുടെ ബാക്കിപത്രമായിരുന്നു ഇന്ന് രാവിലെ കണ്ടത് എന്നാണ് പോലീസ് പറയുന്നത്. പോലീസ് എത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.