തിരുവനന്തപുരം : ഓണാഘോഷ പരിപാടിക്കിടെയുണ്ടായ വിദ്യാർഥി സംഘർഷം. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം തട്ടത്തുമല ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലുണ്ടായ സംഘർഷത്തിൽ എട്ട് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
മെഡിക്കൽ പരിശോധനയിൽ വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ മുമ്പാകെ ഹാജരാക്കി. സംഘർഷ വിവരം സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.