തിരുവനന്തപുരം : തലസ്ഥാനത്ത് അഞ്ചാം ക്ലാസുകാരന് ക്രൂരമർദ്ദനം. അമ്മയും സുഹൃത്തും ചേർന്ന് മർദിച്ചുവെന്നാണ് പരാതി. ദുരനുഭവമുണ്ടായത് പോത്തൻകോട് സെൻ്റ് തോമസ് സ്‌കൂളിലെ വിദ്യാർത്ഥിയായ സനുഷിനാണ്. (Student brutally beaten up by mother and friend)
ട്യൂഷന് പോകാത്തതിന് ചൂരൽ കൊണ്ട് കാലും കയ്യും അടിച്ചു പൊട്ടിച്ചു. നിലത്തു വീണിട്ടും കഴുത്തിൽ കുത്തിപ്പിടിച്ച് വീണ്ടും മർദിച്ചു. അനു, സുഹൃത്ത് പ്രണവ് എന്നിവരാണ് കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് മൊഴി.
ഇയാളെ കുട്ടിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞതും അമ്മയെ പ്രകോപിതയാക്കി. കുട്ടി തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.