
തിരുവനന്തപുരം: പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാർഥിക്ക് ക്രൂര മർദ്ദനം(Student). തിരുവനന്തപുരം കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്.
പുല്ലൂർമുക്ക് സ്വദേശിയായ വിദ്യാർത്ഥിയ്ക്കാണ് സഹപാഠിയിൽ നിന്നും സൈക്കിൾ ചെയിൻ ഉപയോഗിച്ചുള്ള മർദ്ദനം ഏൽക്കേണ്ടി വന്നത്. മർദ്ദിക്കുമെന്ന വിവരം സന്ദേശമായി വിദ്യാർത്ഥിക്ക് സഹപാഠി അയച്ചതായും വിവരമുണ്ട്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയുടെ തലയുടെ വിവിധ ഭാഗങ്ങളിൽ ചതവുകൾ ഉള്ളതായാണ് വിവരം. സംഭവത്തിൽ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ കല്ലമ്പലം പൊലീസിൽ പരാതി നൽകി. സഹപാഠിയ്ക്കെതിരെ ജൂവനൈൽ നിയമപ്രകാരം നിയമ നടപടി സ്വീകരിച്ചു.