Student : പെൺ സുഹൃത്തിനെ കളിയാക്കിയതിന് സൈക്കിൾ കൊണ്ട് മർദ്ദിച്ചു : വിദ്യാർത്ഥിക്ക് തലയ്ക്കടക്കം പരിക്ക്, ചികിത്സയിൽ

ഉപദ്രവിക്കുന്ന കാര്യം ഫോണിൽ സന്ദേശം അയച്ചിരുന്നുവെന്നും അമ്മ പറയുന്നു.
Student : പെൺ സുഹൃത്തിനെ കളിയാക്കിയതിന് സൈക്കിൾ  കൊണ്ട് മർദ്ദിച്ചു : വിദ്യാർത്ഥിക്ക് തലയ്ക്കടക്കം പരിക്ക്, ചികിത്സയിൽ
Published on

തിരുവനന്തപുരം : പെൺസുഹൃത്തിനെ കളിയാക്കി എന്നാരോപിച്ച് ക്ലാസ്‌മുറിയിൽ വിദ്യാർത്ഥിയെ സഹപാഠി ക്രൂരമായി മർദിച്ചു. സൈക്കിൾ ചെയിൻ ഉപയോഗിച്ചാണ് ആക്രമിച്ചത്.(Student brutally beaten in school in Trivandrum)

മർദ്ദനമേറ്റത് കരവാരം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥിക്കാണ്. കുട്ടിയെ വലത് കൈക്ക് പൊട്ടലും തലയ്ക്ക് പരിക്കുമുണ്ട്. ഇന്നലെ നടന്ന സംഭവത്തിൽ പരിക്കേറ്റ കുട്ടി കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അധികൃതർക്ക് വീഴ്ച ഉണ്ടായെന്നാണ് സ്‌കൂളിലെ പി ടി എ പ്രസഡൻറായ അമ്മ പറയുന്നത്. ഉപദ്രവിക്കുന്ന കാര്യം ഫോണിൽ സന്ദേശം അയച്ചിരുന്നുവെന്നും അമ്മ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com