കാസർഗോഡ് : അധ്യാപകൻ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണപുടം അടിച്ച് പൊട്ടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. കാസർഗോഡ് കുണ്ടംകുഴി ജിഎച്ച്എസ്എസിലാണ് സംഭവം. (Student brutally beaten in school in Kasaragod)
ലക്ഷ്യം തെറ്റി അടിച്ചതാണെന്ന് അധ്യാപകൻ സമ്മതിച്ചുവെന്ന് പി ടി എ പ്രസിഡൻ്റ് അറിയിച്ചു. ചികിത്സ സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് ബി ജെ പിയും കോൺഗ്രസും മാർച്ച് നടത്തി.