കാസർഗോഡ് : കുണ്ടംകുഴി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണപുടം അടിച്ച് പൊട്ടിച്ച സംഭവത്തിൽ നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹെഡ്മാസ്റ്റർക്കെതിരെ പോലീസ് കേസെടുത്തു. (Student brutally beaten in Kasaragod)
എം അശോകനെതിരെയാണ് ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകൾ പ്രകാരം ബേഡകം പോലീസ് കേസെടുത്തത്. അതേസമയം, ഇന്ന് ബാലാവകാശ കമ്മീഷൻ കുട്ടിയെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തും.