മലപ്പുറം : അവധി എടുത്തതിന് മലപ്പുറത്ത് പത്താം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസിലെ വിദ്യാർത്ഥിയെയാണ് ക്ലാസ് ടീച്ചർ ശിഹാബ് തല്ലിയത്. (Student brutally beaten by teacher in Malappuram )
ഇന്നലെ രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. ബസ് കിട്ടാത്തതിനാലാണ് ക്ലാസിൽ പോകാതിരുന്നത്. പോലീസിൽ പരാതി നൽകിയെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്.