ABVP : ABVPയുടെ പരിപാടിക്ക് പങ്കെടുത്തില്ല : ധനുവച്ചപുരം കോളേജിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 6 പേർക്കെതിരെ വധശ്രമത്തിന് കേസ്

ദേവചിത്തിനെയാണ് മർദ്ദിച്ചത്. ഇയാൾ ചികിത്സയിലാണ്.
ABVP : ABVPയുടെ പരിപാടിക്ക് പങ്കെടുത്തില്ല : ധനുവച്ചപുരം കോളേജിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 6 പേർക്കെതിരെ വധശ്രമത്തിന് കേസ്
Published on

തിരുവനന്തപുരം : ധനുവച്ചപുരം കോളേജിൽ ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കേസിൽ 6 പേർക്കെതിരെ പോലീസ് കേസെടുത്തു. എ ബി വി പി പ്രവർത്തകരാണ് വിദ്യാർത്ഥിയെ ഉപദ്രവിച്ചത്. (Student brutally beaten by ABVP workers)

ദേവചിത്തിനെയാണ് മർദ്ദിച്ചത്. ഇയാൾ ചികിത്സയിലാണ്. മാരകായുധം കൊണ്ട് 15 വിദ്യാർഥികൾ ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതി. ഇതിൻ്റെ പാടുകളും ശരീരത്തിൽ ഉണ്ട്.

എ ബി വി പിയുടെ പരിപാടിയിൽ പങ്കെടുക്കാത്തതിനാണ് ആക്രമിച്ചതെന്നാണ് വിദ്യാർത്ഥി പറയുന്നത്. ദേവചിത്ത് നെയ്യാറ്റിൻകര സ്റ്റേഷനിലെ എഎസ്ഐ ഹരീഷിൻ്റെ മകനാണ്.

Related Stories

No stories found.
Times Kerala
timeskerala.com