കോഴിക്കോട് : ആംഗ്യം കാണിച്ചത് സംബന്ധിച്ചുണ്ടായ തർക്കത്തിൽ പ്ലസ്‌വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. പ്ലസ്‌ടു വിദ്യാർത്ഥികളാണ് അമൽ എന്ന കുട്ടിയെ മർദിച്ചത്. കോടഞ്ചേരി സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. (Student brurally beaten up in Kozhikode)
കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് വിദ്യാർത്ഥിക്ക് ചികിത്സ നൽകി. 3 പ്ലസ്‌ടു വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തു. പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.