വയനാട് : വന്യജീവിയുടെ ആക്രമണത്തിൽ വയനാട്ടിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ആക്രമിക്കപ്പെട്ടത് തിരുനെല്ലി കാരമാട് ഉന്നതിയിൽ സുനീഷാണ്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിയെ ജീവി ആക്രമിച്ചത്.(Student attacked by wild animal in Wayanad)
കാട്ടിക്കുളം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ സുനീഷ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കൈക്ക് പരിക്കേറ്റിട്ടുണ്ട്. കടുവയാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു. എന്നാൽ, ഇത് പുലിയാണെന്നാണ് വനംവകുപ്പ് പറയുന്നത്.