കാസർഗോഡ് ബസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം: കണ്ടക്ടർ മോശമായി പെരുമാറി, ചോദ്യം ചെയ്തപ്പോൾ ഇറക്കിവിട്ടു | Student

മറ്റ് യാത്രക്കാർ ആരും സംഭവത്തിൽ ഇടപെട്ടില്ല
Student assaulted on bus in Kasaragod, Conductor misbehaved

കാസർഗോഡ് : മംഗളൂരുവിലേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി. ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം. ബസിലെ കണ്ടക്ടർ മോശമായി സ്പർശിക്കുകയും ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥിനിയെ അസഭ്യം പറഞ്ഞ് നടുറോഡിൽ ഇറക്കിവിടുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ കോളേജ് വിദ്യാർത്ഥിനി മഞ്ചേശ്വരം പോലീസിൽ പരാതി നൽകി.(Student assaulted on bus in Kasaragod, Conductor misbehaved)

പഠനത്തിനായി ദിവസവും രാവിലെയും വൈകുന്നേരവും പാസെടുത്ത് ബസിൽ മംഗളൂരുവിലേക്ക് പോകുന്ന വിദ്യാർത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. ഇന്ന് രാവിലെ എട്ടേമുക്കാലിന് ബസിൽ കയറിയപ്പോഴായിരുന്നു അതിക്രമം. യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടർ മോശമായി സ്പർശിച്ചു. "മുമ്പും മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഇന്നും മോശമായി പെരുമാറാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ കണ്ടക്ടറും ഡ്രൈവറും ചേർന്ന് ചീത്ത വിളിച്ചു," വിദ്യാർത്ഥിനി പറഞ്ഞു.

പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ "എന്ത് വേണമെങ്കിലും ചെയ്തോളാൻ" പറഞ്ഞ് തന്നെ നടുറോഡിൽ ഇറക്കിവിടുകയായിരുന്നു. ഇതേത്തുടർന്ന് തനിക്ക് പരീക്ഷ പോലും എഴുതാനായില്ലെന്നും വിദ്യാർത്ഥിനി കൂട്ടിച്ചേർത്തു. ബസിലെ മറ്റ് യാത്രക്കാർ ആരും സംഭവത്തിൽ ഇടപെട്ടില്ലെന്നും വിദ്യാർത്ഥിനി പറയുന്നു. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com