
പാലക്കാട് : കെ എസ് ആർ ടി സി ബസിൽ വിദ്യാർത്ഥിനിക്കെതിരെ അക്രമം നടത്തിയ കണ്ടക്ടർ പോലീസിൻ്റെ പിടിയിൽ. ഒറ്റപ്പാലം പോലീസ് കേസെടുത്തത് പെൺകുട്ടിയുടെ പരാതിയിലാണ്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. (Student assaulted in KSRTC bus by conductor)
കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന ബസിലാണ് പെൺകുട്ടിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. രാത്രി ഏഴരയോടെ ഇയാൾ പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന അതിക്രമം നടത്തുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഈസ്റ്റ് ഒറ്റപ്പാലത്ത് വെച്ചാണ് അതിക്രമം ഉണ്ടായത്.