കേരളത്തിൽ തുലാവർഷം ശക്തം; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റാകും: ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട് | Low pressure in Bay of Bengal

Low pressure again
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമായി തുടരുന്നതിനിടെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദ്ദം നാളെ (ഞായറാഴ്ച) യോടെ തീവ്ര ന്യൂനമർദ്ദമായും അതിനുശേഷം ചുഴലിക്കാറ്റായും മാറിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.

ഇന്നത്തെയും നാളത്തെയും മഴ മുന്നറിയിപ്പുകൾ

ഇന്ന് (ഒക്ടോബർ 25)

യെല്ലോ അലർട്ട് : കണ്ണൂർ, കാസർകോട്

നാളെ (ഒക്ടോബർ 26)

യെല്ലോ അലർട്ട് : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

മഴ സാധ്യതയും കാറ്റിന്റെ വേഗതയും

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി നിലവിൽ കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിൻ്റെയും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൻ്റെയും മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു.ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുന്ന ഈ ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദ്ദേശിച്ച പേര് 'മോന്ത' (Montha) എന്നാണ്.

ഇന്നും നാളെയും സംസ്ഥാനത്ത് പൊതുവേ മഴയുടെ ശക്തി കുറയുമെങ്കിലും തിങ്കളാഴ്ചയോടെ സ്ഥിതി മാറിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചന.

Related Stories

No stories found.
Times Kerala
timeskerala.com