'പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ നീതി പുലർത്തിയില്ല'; പത്മകുമാറിനെതിരെ ശക്തമായ നടപടി ഉണ്ടാകും, വിഷയം ജില്ലാ കമ്മിറ്റിയിൽ ചർച്ച ആയില്ല': MV ഗോവിന്ദൻ | Padmakumar

എൻ. വാസു ദേവസ്വം ഉദ്യോഗസ്ഥൻ മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു
'പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ നീതി പുലർത്തിയില്ല'; പത്മകുമാറിനെതിരെ ശക്തമായ നടപടി ഉണ്ടാകും, വിഷയം ജില്ലാ കമ്മിറ്റിയിൽ ചർച്ച ആയില്ല': MV ഗോവിന്ദൻ | Padmakumar

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡൻ്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവരുടെ വിഷയത്തിൽ സി.പി.എം. നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ സംസാരിക്കവെ, പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. എൻ. വാസു ദേവസ്വം ഉദ്യോഗസ്ഥൻ മാത്രമായിരുന്നു, എന്നാൽ പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ പാർട്ടി നടപടി ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ ജില്ലാ കമ്മിറ്റിയിൽ വ്യക്തമാക്കി.(Strong action will be taken against Padmakumar, says MV Govindan)

പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പൻ്റെ ഒരു തരി പൊന്നു പോലും നഷ്ടമാകില്ല. സി.പി.ഐ.എമ്മിൽ ആർക്കെങ്കിലും പങ്ക് ഉണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകും. "പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. ആർക്കും ഒരു സംരക്ഷണവും നൽകില്ല." പത്മകുമാർ വിഷയം ഇന്നത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചർച്ചയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും അദ്ദേഹം കോൺഗ്രസിനെതിരെ ശക്തമായി വിമർശിച്ചു. "രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകാത്തത് കൊണ്ടാണ് ജയിലിൽ ആകാത്തത്. ഇത് ആദ്യത്തെ വിഷയം അല്ലല്ലോ, പല ഓഡിയോകളും പുറത്തു വന്നല്ലോ? പ്രതിപക്ഷം തള്ളി പറയാത്തത് സംരക്ഷണമാണ്. കോൺഗ്രസ് എല്ലാവരെയും സംരക്ഷിക്കുകയാണ്. അതുകൊണ്ടാണ് സി.പി.ഐ.എമ്മിനോട് ഞങ്ങൾ ചോദിക്കുന്നത്. പരാതിയുമായി ആരെങ്കിലും വന്നാൽ രാഹുൽ ജയിലിലാകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡൻ്റും കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ വിശദീകരണവുമായി രംഗത്തെത്തി. സംഭവം ബോധപൂർവം ചെയ്തതല്ലെന്നും പ്രതിയായ വാസുവിൻ്റെ അനുമതിയോടെയാണ് ഒരു കൈയിൽ വിലങ്ങ് ധരിപ്പിച്ചതെന്നുമാണ് എ.ആർ. ക്യാമ്പിലെ എസ്.ഐയും നാല് പോലീസുകാരും നൽകിയ വിശദീകരണം.

തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വാസുവിനെ കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. സംഭവത്തിൽ എ.ആർ. കമാൻഡൻ്റാണ് അന്വേഷണം നടത്തുന്നത്. കൈവിലങ്ങ് വെച്ച നടപടി ബി.എൻ.എസ്. നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പ്രതിയുടെ പ്രായം, ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ സ്വഭാവം തുടങ്ങിയ നിയമകാര്യങ്ങൾ പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എസ്.ഐ.ടി. ഉദ്യോഗസ്ഥർ അറിയാതെയാണ് ഇത് നടന്നതെന്നും, എ.ആർ. ക്യാമ്പിലെ പോലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സൂചന.

Related Stories

No stories found.
Times Kerala
timeskerala.com