
ഇടുക്കി : കുമളിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. ജലസേചന വകുപ്പിലെ പ്രൊബേഷനറി ജീവനക്കാരനായ അടിമാലി സ്വദേശി വിഷ്ണുവിനാണ് മര്‍ദനമേറ്റത്. സിപിഎം സിഐടിയു പ്രവര്‍ത്തകരാണ് മര്‍ദിച്ചത്.
മുല്ലപ്പെരിയാറിലെ പുതിയ ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ജലസേചന വകുപ്പിന്റെ ഓഫീസിന് സമീപത്തുവെച്ചായിരുന്നു ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായത്.
പണിമുടക്കിന്റെ ഭാഗമായി ഓഫീസ് അടയ്ക്കണമെന്ന് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറികൂടിയായ സിപിഎമ്മിന്റെ പ്രാദേശിക നേതാവ് ആവശ്യപ്പെടുകയായിരുന്നു.
അത് വീട്ടില്‍ പോയി പറയെടാ എന്ന് വിഷ്ണു പറഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് ആരോപണം. പിന്നാലെ പ്രവര്‍ത്തകര്‍ കൂട്ടംകൂടി ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരന്‍ പരാതിപ്പെടാത്തതിനാല്‍ പോലീസ് നടപടി എടുത്തിട്ടില്ല.