ഫ്രഷ് കട്ട് അറവു മാലിന്യ പ്ലാൻ്റിനെതിരെ സമരം കടുപ്പിക്കുന്നു: നിരാഹാര സമരത്തിലേക്ക് | Fresh Cut

പ്ലാൻ്റിൻ്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചിരുന്നു
Strike intensifies against Fresh Cut waste plant
Published on

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധം ശക്തിപ്പെടുത്തി ജനകീയ സമരസമിതി. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ബിജു കണ്ണന്തറയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതരയ്ക്ക് അമ്പലമുക്കിലെ ജനകീയ സമരസമിതിയുടെ സമരപ്പന്തലിലാണ് നിരാഹാര സമരം.(Strike intensifies against Fresh Cut waste plant)

കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാൻ്റിൻ്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാൻ്റ് പോലീസ് സുരക്ഷയിലാണ് നേരിയ അളവിൽ സംസ്കരണം തുടങ്ങിയത്.

ഫ്രഷ് കട്ടിൻ്റെ പ്രവർത്തനത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് ജില്ലാ ഭരണകൂടം ഈ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് സമരസമിതിയുടെ പ്രധാന ആരോപണം. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച സമരസമിതി, അടുത്ത ഘട്ടത്തിൽ പ്രതിഷേധം ജില്ലാതലത്തിലേക്കും സെക്രട്ടേറിയറ്റിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com