കോഴിക്കോട് : മണ്ണിടിച്ചിൽ ഉണ്ടായ താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണമേർപ്പെടുത്തി കോഴിക്കോട് ജില്ലാ ഭരണകൂടം. ഇത് സുരക്ഷയുടെ ഭാഗമായാണ്. നിലവിൽ വാഹനങ്ങൾ നിയന്ത്രിച്ച് കടത്തി വിടുന്നുണ്ട്. (Strict regulations in Thamarassery Churam)
എന്നിരുന്നാലും, സഞ്ചാരികൾക്ക് ഇനിമുതൽ ചുരം വ്യൂപോയിന്റില്‍ ഇറങ്ങി നിൽക്കാൻ സാധിക്കില്ല. പാർക്കിങ് ഉൾപ്പെടെ പൂർണ്ണമായും നിരോധിച്ചു.