കടുത്ത നടപടി ; ര​ജി​സ്‌​ട്രാ​ർ അ​നി​ൽ​കു​മാ​റി​ന്‍റെ ശ​മ്പ​ളം ത​ട​യാ​ൻ ഉ​ത്ത​ര​വി​ട്ട് വി​സി |kerala university

സ​ർ​ക്കാ​ർ അ​നു​ര​ഞ്ച​ന​ത്തി​ന് ശ്ര​മി​ക്കു​മ്പോ​ഴാ​ണ് വി​സിയുടെ അടുത്തുന്ന നടപടി.
kannur university
Published on

തിരുവനന്തപുരം : കേരള സർവകലാശാലയിൽ രജിസ്ട്രാർക്കെതിരെ വിസി മോഹനൻ കുന്നുമ്മൽ കടുത്ത നടപടികൾ സ്വീകരിച്ചു.സ​സ്പെ​ൻ​ഡ് ചെ​യ്ത ര​ജി​സ്ട്രാ​ർ കെ.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ ശ​മ്പ​ളം ത​ട​ഞ്ഞു വ​യ്ക്കാ​ൻ വി​സി ഫൈ​നാ​ൻ​സ് ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

സ​ർ​ക്കാ​ർ അ​നു​ര​ഞ്ച​ന​ത്തി​ന് ശ്ര​മി​ക്കു​മ്പോ​ഴാ​ണ് വി​ട്ടു വീ​ഴ്ച ഇ​ല്ലാ​തെ വി​സി​യു​ടെ നീ​ക്കം.നേരത്തെ രജിസ്ട്രാറിന്റെ ഓഫീസ് അടയ്ക്കാനും കാർ ഗാരേജിൽ ഇടാനും വിസി ഉത്തരവിട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇത് നടപ്പാക്കിയില്ല.

ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​നാ​ണ് വി​സി ര​ജി​സ്ട്രാ​റെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.എ​ന്നാ​ൽ ജൂ​ലൈ ആ​റി​ന് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ അ​നി​ൽ​കു​മാ​റി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com