

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. യുവതി രേഖാമൂലം പരാതി നൽകിയ സാഹചര്യത്തിലാണ് സുധീരൻ്റെ പ്രതികരണം.
"ഇപ്പോൾ സ്ഥിതി കുറച്ചുകൂടി മോശമായി. രേഖാമൂലം പരാതി വന്നു. കെ.പി.സി.സി. അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവരുമായി സംസാരിച്ചു. നടപടി വേഗത്തിൽ ഉണ്ടാകണമെന്നാണ് അഭ്യർത്ഥന," സുധീരൻ പറഞ്ഞു.സാങ്കേതികത്വം നോക്കാതെ കർശനമായ നടപടി സ്വീകരിക്കാൻ പാർട്ടി തയ്യാറാകണം. രാഹുലിൻ്റെ വിഷയത്തിൽ പരാതിക്ക് മുന്നേ തന്നെ പാർട്ടി നടപടി സ്വീകരിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കൾ അറസ്റ്റിലായിട്ടും ഇതുവരെ തള്ളിപ്പറയാൻ സി.പി.എം. തയ്യാറായിട്ടില്ലെന്നും സുധീരൻ വിമർശിച്ചു.