എയര്‍ഹോണുകള്‍ക്കെതിരെ കര്‍ശന നടപടി ; 2 ദിവസത്തിനിടെ പിടിവീണത് 390 വാഹനങ്ങൾക്ക് |illegal Air horns

എറണാകുളം മേഖലയിലാണ് കൂടുതല്‍ ബസുകള്‍ പിടിയിലായത്.
air horn
Published on

തിരുവനന്തപുരം : സംസ്ഥാനത്ത് എയര്‍ഹോണുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗതാഗത വകുപ്പ്. രണ്ട് ദിവസത്തെ പരിശോധനയില്‍ 390 ബസുകളിലാണ് എയര്‍ ഹോള്‍ കണ്ടെത്തി പിടിച്ചെടുത്തത്. ഏതാണ്ട് അഞ്ചു ലക്ഷത്തിലധികം രൂപ പിഴ ഈടാക്കുകയും ചെയ്തതായി ഗതാഗത വകുപ്പ് അറിയിച്ചു.

എയര്‍ ഹോണുകള്‍ പിടിച്ചെടുത്ത റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നാണ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.എറണാകുളം മേഖലയിലാണ് കൂടുതല്‍ ബസുകള്‍ പിടിയിലായത്. 122 ബസുകള്‍. തിരുവനന്തപുരം മേഖലയില്‍ 77 ബസുകള്‍ക്കും തൃശൂര്‍ മേഖലയില്‍ 113 ബസുകള്‍ക്കും കോഴിക്കോട് മേഖലയില്‍ 78 ബസുകള്‍ക്കും പിഴ ചുമത്തി. ആകെ 5, 18,000 രൂപയാണ് പിഴയായി ചുമത്തിയത്.

കോതമംഗലത്ത് ഗതാഗതമന്ത്രിക്ക് മുന്നില്‍ സ്വകാര്യ ബസ് എയര്‍ ഹോണ്‍ നിരന്തരമായി അടിച്ചതോടെയാണ് നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. കോതമംഗലത്ത് ഉച്ചത്തില്‍ ഫോണ്‍ അടിച്ച ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com