
ഇടുക്കി: തെരുവുനായ്ക്കൾ നവജാതശിശുവിന്റെ മൃതദേഹം കടിച്ചു കീറിയതായി റിപ്പോർട്ട്(Street dogs). സംഭവത്തിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രസവ ശേഷം കുഞ്ഞിന് അനക്കമില്ലെന്ന് കണ്ട് ഇവർ കുഴിച്ചിട്ടതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇടുക്കിയിലെ ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വന്ന തൊഴിലാളികളാണ് തെരുവുനായ്ക്കൾ നവജാതശിശുവിന്റെ മൃതദേഹം കടിച്ചു കീറിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.