Kerala
മുപ്പതോളം പേരെ കടിച്ചു, കണ്ണൂര്‍ ചക്കരക്കല്ലില്‍ ഭീതിപരത്തിയ തെരുവ് നായയെ കൊന്നു
തെരുവ് നായക്ക് പേ വിഷബാധയുണ്ടെന്ന സംശയത്തെ വിദഗ്ധ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്
കണ്ണൂര്‍: കണ്ണൂരിലെ ചക്കരക്കല്‍ മേഖലയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുപ്പതു പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവ് നായയെ കൊന്നു. തെരുവ് നായക്ക് പേ വിഷബാധയുണ്ടെന്ന സംശയത്തെ വിദഗ്ധ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നായയുടെ ശ്രവങ്ങൾ കണ്ണൂര്‍ മൃഗസംരക്ഷണ ആശുപത്രിയിലെ വെറ്റിനറി ലാബില്‍ പരിശോധിക്കും. ചക്കരക്കല്‍ പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചലിനിടെയാണ് ചക്കരക്കല്‍ മാമ്പ ഉച്ചുളിക്കുന്ന് ചിറക്കാത്ത് തെരുവ് നായയെ കണ്ടെത്തി ദയാവധത്തിന് ഇരയാക്കിയത്.

