
തിരുവനന്തപുരം : സംസ്ഥാനത്തെ തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി കേരള സർക്കാർ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ചെറിയാൻ ഫിലിപ്പ്. പേ വിഷബാധ പരത്തുന്നവയെ കൊന്നൊടുക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Stray dog menace in Kerala)
മൃഗനിയമത്തിൽ മാറ്റം വരുത്താൻ സർക്കാരും ഹൈക്കോടതിയും കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് അദ്ദേഹം അറിയിച്ചു. വളർത്തു നായകൾക്ക് ലൈസൻസ് ഏർപ്പെടുത്തണമെന്നും, അവ പുറത്തു നിന്നുള്ളവരെ കടിച്ചാൽ ഉടമകൾക്ക് ശിക്ഷ നൽകുന്ന നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.