ചേർത്തല: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ചേർത്തല നഗരസഭ പതിനഞ്ചാം ചക്കരക്കുളം വാർഡിൽ മത്സരിക്കുന്ന ഹരിതയ്ക്കാണ് മാമ്പല ഭാഗത്ത് വച്ച് തെരുവുനായയുടെ കടിയേറ്റത്.
കൈകളുടെ മുകൾ ഭാഗത്താണ് കടിയേറ്റത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.