എറണാകുളം: എറണാകുളത്ത് മൂന്ന് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം. ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് വീട്ടിൽ മിറാഷ് - വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയുടെ ചെവിയുടെ ഒരു ഭാഗമാണ് അറ്റുപോയത്.
ഇന്ന് വൈകിട്ട് നാല് മണിയോടെ വീടിനോട് ചേർന്നുള്ള അമ്പലത്തിന്റെ പരിസരത്തു വെച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. ഒപ്പമുണ്ടായ പിതാവ് നായയെ തുരത്തിയോടിക്കാൻ ശ്രമിച്ചെങ്കിലും നായ കുട്ടിയുടെ ചെവിയിൽ കടിക്കുകയായിരുന്നു. ചെവി അറ്റു താഴെ വീണു. നായക്ക് പേവിഷബാധ ഉണ്ടോ എന്ന് സംശയമുണ്ട്.
കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി. കുട്ടിയെ കടിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. അങ്കണവാടി വിദ്യാർഥിനിയാണ് നിഹാര.