
കോഴിക്കോട്: ഒളവണ്ണയിൽ മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു.വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കൂട്ടിക്കാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല,ഷാജി ദമ്പതിമാരുടെ മകൻ സഞ്ചൽ കൃഷ്ണയ്ക്ക് പരിക്കേറ്റത്.
വൈകീട്ട് 5.45 ഓടെയാണ് അപകടം ഉണ്ടായത്.അയൽവാസികൾ സ്ഥലത്തെത്തി നായയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ ചെവി കടിച്ച് മുറിക്കുകയും വീണ്ടും കഴുത്തിലും തലയിലും കടിക്കുകയായിരുന്നു. ആക്രമണത്തിൽ കഴുത്തിലും ചെവിയിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കുട്ടി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.