
തൃശൂർ: ഗുരുവായൂരിൽ വീട്ടമ്മയ്ക്ക് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. വീട്ടമ്മയുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചുപറിച്ചു. ഗുരുവായൂർ സ്വദേശിനിയായ വഹീദയാണ് ആക്രമണത്തിനിരയായത്.
വീട്ടുമുറ്റത്ത് പുല്ല് പറിക്കുന്നതിനിടെയാണ് തെരുവ് നായ പൊടുന്നനെ എത്തി വഹീദയെ ആക്രമിച്ചത്. ആക്രമണത്തിൽ വഹീദയുടെ ഇടത് ചെവിയുടെ ഒരു ചെറിയ ഭാഗം നഷ്ടമായി.
തെരുവ് നായകളുടെ ശല്യം രൂക്ഷമായ പ്രദേശത്ത് ഈ സംഭവം വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.