ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിൽ വെച്ച് തെരുവ് നായ കടിച്ചു |stray dog attack

കിളിമാനൂർ മലയാമഠം സ്വദേശിയായ വിദ്യാർത്ഥിക്കാണ് നായയുടെ കടിയേറ്റത്.
stray dog attack
Published on

തിരുവനന്തപുരം : കിളിമാനൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിൽ വെച്ച് തെരുവ് നായ കടിച്ചു. കിളിമാനൂർ ഗവ. എൽപി സ്‌കൂളിൽ ഇന്നലെ ഉച്ചയ്ക്കാണ് നായയുടെ ആക്രമണം ഉണ്ടായത്. കിളിമാനൂർ മലയാമഠം സ്വദേശിയായ വിദ്യാർത്ഥിക്കാണ് നായയുടെ കടിയേറ്റത്.

സ്‌കൂളിൽ കലോത്സവം നടക്കുകയായിരുന്നു. ഇന്നലെ ഉച്ച ഭക്ഷണ ഇടവേളയിൽ കുട്ടി സ്‌കൂൾ ഗേറ്റിന് സമീപത്തേക്ക് വരുമ്പോൾ അവിടെ ഉണ്ടായിരുന്ന തെരുവ് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. സ്കൂൾ അധികൃതർ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും കേശവപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് കുട്ടിക്ക് വിദഗ്‌ധ ചികിത്സ നൽകി. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

Related Stories

No stories found.
Times Kerala
timeskerala.com