
തിരുവനന്തപുരം: കിളിമാനൂരിലെ പുളിമാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പേപ്പട്ടിയുടെ ആക്രമണം. നായയുടെ കടിയേറ്റ് സ്‌കൂൾ വിദ്യാർത്ഥിയുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.( Stray dog attack in Trivandrum )
അംഗൻവാടിയിലേക്ക് പാഞ്ഞെത്തിയ നായയുടെ കടിയേൽക്കാതെ ആയ കുഞ്ഞുങ്ങളെ രക്ഷിക്കുകയായിരുന്നു. പേപ്പട്ടിയുടെ ആക്രമണമുണ്ടായത് പുളിമാത്ത് പഞ്ചായത്തിലെ ശീമവിള, പന്തുവിള എന്നീ പ്രദേശങ്ങളിലാണ്.
സുമംഗല (46) എന്ന സ്ത്രീയാണ് കുട്ടികളെ രക്ഷിച്ചത്. ഇതിനിടയിൽ ഇവർക്ക് ഗുരുതര പരിക്കേറ്റു. പ്രദേശത്തെ വളർത്തുമൃഗങ്ങളെപ്പോലും പേപ്പട്ടി കടിച്ചതിനാൽ നാട്ടുകാർ കടുത്ത ഭീതിയിലാണ്.