പത്തനംതിട്ടയിൽ തെരുവ് നായയുടെ ആക്രമണം ; 11 പേർക്ക് കടിയേറ്റു |stray dog attack

ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
stray dog
Published on

അടൂർ : പത്തനംതിട്ട നഗരത്തിൽ തെരുവ് നായയുടെ ആക്രമണം. സംഭവത്തിൽ 11 പേർക്ക് നായയുടെ കടിയേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഉത്രാട ദിവസം ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. ഓമല്ലൂർ പുത്തൻപീടിക, സന്തോഷ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നവരെയാണ് നായ ആക്രമിച്ചത്. കാത്തോലിക്കേറ്റ് കോളേജ് ജംഗ്ഷനിൽ വെച്ചും പട്ടിയുടെ ആക്രമണം ഉണ്ടായി.

Related Stories

No stories found.
Times Kerala
timeskerala.com