നാദാപുരം : കോഴിക്കോട് നാദാപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം. ഇന്ന് രാവിലെ വാണിമേൽ പ്രദേശത്ത് കെഎസ്ഇബി ലൈൻമാൻ ഉൾപ്പെടെ അഞ്ച് പേർക്കാണ് നായയുടെ കടിയേറ്റിരിക്കുന്നത്.
കെഎസ്ഇബി ലൈൻമാൻ ജിഷോൺ കുമാർ (47), രാജൻ (59), കുളിക്കുന്നിൽ വയലിൽ രാജൻ (53), കണാരൻ (65), മുഹമ്മദ് (21) എന്നിവർക്കാണ് പരിക്കേറ്റത്.
വാണിമേൽ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡിൽ വെച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.