കോഴിക്കോട് : പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണം. ഇന്നലെ രാത്രി 8 മണിയോടെയുണ്ടായ ആക്രമണത്തിൽ 5 പേർക്ക് പരിക്കേറ്റു. ഇക്കൂട്ടത്തിൽ തമിഴ്നാട് സ്വദേശിയായ ഡ്രൈവറും ഉണ്ട്. (Stray dog attack in Kozhikode)
കൺസ്യൂമർഫെഡിൽ അരിയിറക്കാൻ ലോഡുമായി എത്തിയ ശിവ, ശങ്കരന്‍, നദീറ, മുഹമ്മദ് സാലിഹ്, അയന എന്നിവരെയാണ് നായ കടിച്ചത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി.