കോട്ടയം : കോട്ടയം നഗരത്തിൽ തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു.മുൻ നഗരസഭാധ്യക്ഷൻ പി.ജെ.വർഗീസിനെ അടക്കം 7 പേരെ തെരുവുനായയുടെ കടിയേറ്റത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ ഒന്നു വരെയാണ് നഗരത്തിൽ തെരുവുനായ ആക്രമണം നടന്നത്. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരം, എംഎൽ റോഡ്, കോടിമത എന്നിവിടങ്ങളിലാണ് നായ്ക്കൾ ആക്രമണം നടത്തിയത്.
പരിക്കേറ്റവർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഒരു നായയെ പിടികൂടിയെങ്കിലും പിന്നീട് അത് ചത്തു. ഈ നായക്ക് പേവിഷ ബാധ ഉണ്ടെന്നാണ് സംശയം.