

കാസർകോട്: ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാളിൽ കടവരാന്തയിൽ ദയാനന്ദ് (60) എന്ന വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കേരള-കർണാടക അതിർത്തിയോട് ചേർന്ന പ്രദേശമാണിത്. കുംപള ബൈപ്പാസിൽ കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന കുംപള സ്വദേശിയായ ദയാനന്ദിനെ തെരുവുനായകൾ ആക്രമിച്ചു കൊന്നതാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. (Stray Dog Attack)
മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടത്. മൃതദേഹത്തിൽ തെരുവുനായ കടിച്ചതിൻ്റെ പാടുകളുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും, നായയുടെ ആക്രമണമാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു.സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
An elderly man identified as Dayanand (60), a resident of Kumbala in the Dakshina Kannada district near the Kerala-Karnataka border, was found dead on a shop verandah in Ullal. Police suspect that the man, who was sleeping on the verandah, was attacked and killed by stray dogs.