

ചേർത്തല: തെരുവുനായ ആക്രമണത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് കടിയേറ്റു(Stray Dog Attack). കടക്കരപ്പള്ളി പഞ്ചായത്ത്, ഏഴാം വാർഡ് കൊല്ലുവെളിയിൽ ആർ. മനോജിന്റെ മകൾ അരുന്ധതിക്കാണ് (14) തെരുവ് നായ ആക്രമണത്തിൽ കടിയേറ്റത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുട്ടി വീടിനടുത്ത് നിൽക്കുകയായിരുന്നു. ഈ സമയം തെരുവ് നായ ഓടി വന്ന് ഇടതു കൈവിരലിൽ കടിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. അരുന്ധതി, കുറുപ്പംകുളങ്ങര ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.