
കണ്ണൂർ : ട്രെയിനിന് നേർക്കുണ്ടായ കല്ലേറിൽ കണ്ണൂരിൽ യാത്രക്കാരന് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കല്ലേറുണ്ടായത് കണ്ണൂർ – യശ്വന്ത്‌പൂർ വീക്കിലി എക്‌സ്പ്രസിന് നേർക്കാണ്. (Stones thrown at train in Kannur)
ആർ പി ഫ് അറിയിച്ചത് കല്ലേറുണ്ടായത് കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ വച്ചാണ് എന്നാണ്. S7 കോച്ചിലെ യാത്രക്കാരന് മുഖത്താണ് പരിക്കേറ്റത്.
ആർ പി എഫ് പ്രാഥമിക പരിശോധന നടത്തിയതിന് പിന്നാലെ യാത്ര പുനരാരംഭിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.