തൃശ്ശൂർ: ഇരിങ്ങാലക്കുട നഗരസഭയിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ വീടിന് നേരെ കല്ലേറ്. ഇരിങ്ങാലക്കുട നഗരസഭ 41-ാം വാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥി പാണപറമ്പിൽ വിമി ബിജേഷിന്റെ തളിയകോണം ചകിരിക്കമ്പനിക്ക് സമീപമുള്ള വീടിന് നേരെയാണ് ബുധനാഴ്ച രാത്രി 9:30-ഓടെ ആക്രമണമുണ്ടായത്.(Stones pelted at LDF candidate's house in Thrissur)
സംഭവസമയത്ത് വിമി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്ത് പോയിരുന്നു. വിദേശത്തുള്ള ഭർത്താവ് ബിജേഷ് വീട്ടിലുണ്ടായിരുന്നില്ല. വയോധികയായ അമ്മയും രണ്ട് മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കല്ലേറിനെ തുടർന്ന് ഭയന്ന ഇവർ ഉടൻ തന്നെ വിമിയെ ഫോണിൽ ബന്ധപ്പെട്ടു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.