തിരുവനന്തപുരം : ഇടപ്പള്ളിക്ക് സമീപം ട്രെയിനിന് നേർക്ക് കല്ലേറ്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർക്ക് തലയ്ക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റത് തിരുവനന്തപുരത്ത് നിന്ന് പറവൂരിലേക്ക് പോയ നോർത്ത് പറവൂർ അഗ്നി രക്ഷാ നിലയത്തിലെ ഓഫീസർ എസ് എസ് രഞ്ജിത്തിനാണ്. (Stone attack towards train)
അദ്ദേഹം വിൻഡോ സീറ്റിൽ ഇരിക്കുകയായിരുന്നു. പിന്നാലെ ആലുവയിൽ ഇറങ്ങി ആർ പി എഫിനെയും കേരള പോലീസിനെയും വിവരമറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്.