തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന മെഷീനുകൾ തകരാറിൽ. ഇതോടെ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലേക്ക്. നിലവിൽ ആശുപത്രിയിലെ നാല് അണുനശീകരണ യന്ത്രങ്ങളാണ് പ്രവർത്തിക്കാത്തത്. (Sterilization machines at the Trivandrum Medical College are complaint )
ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ആംബുലൻസിൽ എസ്.എ.ടിയിലേക്ക് എത്തിക്കേണ്ട അവസ്ഥയാണ്. 2024-ൽ കേടായ രണ്ട് മെഷീനുകൾ ഇതുവരെയും അറ്റകുറ്റപ്പണി നടത്തി ശരിയാക്കിയിട്ടില്ല. ഇതിനു പിന്നാലെയാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് മെഷീനുകൾ കൂടി പ്രവർത്തനരഹിതമായത്.

