
കൊച്ചി: പ്രായപൂർത്തിയാകാത്ത ബാലനെ ദത്തെടുക്കാൻ രണ്ടാനച്ഛന് യഥാർഥ പിതാവിന്റെ അനുമതി വേണമെന്ന നിബന്ധനയിൽ ഇളവ് സാധ്യമല്ലെന്ന് ഹൈകോടതി വ്യക്തമാക്കി. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. സ്വന്തം പിതാവിന്റെ അനുമതി ലഭിക്കുംവരെ കുട്ടിയെ ദത്തെടുക്കാൻ രണ്ടാനച്ഛനെ അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചു.